Sorry, you need to enable JavaScript to visit this website.

ആക്രമണം നടത്തിയ തൊഴിലാളികള്‍ ലഹരിയിലെന്ന് കിറ്റെക്‌സ് എംഡി; തര്‍ക്കം ക്രിസ്മസ് ആഘോഷത്തെ ചൊല്ലി

കൊച്ചി- കിക്കമ്പലത്ത് കിറ്റക്‌സ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ പോലീസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. രംഗത്തെത്തി. തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അല്ലെന്നും ലഹരിയുടെ സ്വാധീനത്തില്‍ നടത്തിയ ആക്രമണമാണെന്നും സാബു പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.

നാഗലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. തൊഴിലാളികളുടെ കൂട്ടത്തില്‍ തന്നെയുള്ള കുറച്ചു പേര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഇതു തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരേയും സുപ്പര്‍വൈസര്‍മാരേയും അവര്‍ ആക്രമിച്ചു. നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറിയപ്പോള്‍ പോലീസിനെ ഞങ്ങള്‍ വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ അവരേയും ആക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്- സാബു ജേക്കബ് പറഞ്ഞു. 

ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. അവിടെ ആരോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അരിയാതെയോ ആകാം പലരും ഇതുപയോഗിച്ചത്. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ലഹരിപ്പുറത്ത് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News