ഗുരുഗ്രാമില്‍ ക്രിസ്മസ് കുര്‍ബാന തടഞ്ഞു, ക്വയര്‍ അംഗങ്ങളെ തള്ളിയിട്ടു, പള്ളിയില്‍ ജയ്ശ്രീറാം വിളിച്ചു

ഗുരുഗ്രാം- ക്രിസ്മസ് രാവില്‍ ഗുരുഗ്രാമിലെ പട്ടൗഡിയില്‍ നടത്തിയ കുര്‍ബാന ഒരു സംഘം തടസ്സപ്പെടുത്തി. പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ സംഘ് പരിവാര്‍ അനുകൂലികള്‍ പ്രാര്‍ഥന തടസ്സപ്പടുത്തുകയായിരുന്നു എന്നാണ് വിവരം.
എന്നാല്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച സായാഹ്നത്തില്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ജയ് ശ്രീറാം മുഴക്കുന്നതായി വീഡിയോയില്‍ കാണാം. ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി.
ക്വയര്‍ അംഗങ്ങളെ വേദിയില്‍നിന്ന് തള്ളി താഴെയിട്ട അക്രമികള്‍ മൈക്ക് പിടിച്ചെടുക്കുകയും ചെയതു.
ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ പ്രദേശമായ ഗുരുഗ്രാമില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന തടസ്സപ്പെടുത്തുന്നത് ഹിന്ദുത്വ അനുകൂലികള്‍ പതിവാക്കിയത് വിവാദമായതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ ആരാധനകളേയും അവര്‍ പിടികൂടിയത്.

 

Latest News