നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു, ആത്മഹത്യാ ശ്രമം നടത്തിയ പെണ്‍കുട്ടി മരിച്ചു

ചെന്നൈ- തമിഴ്‌നാട്ടിലെ നീലഗിരിയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ്ക്ക് ശ്രമിച്ച 17കാരി ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷവതിയായി അഭിനയിക്കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പ്ലസ് ടു  പരീക്ഷ്‌ക്ക് ശേഷം 17കാരി സെപ്റ്റംബറില്‍ നീറ്റ് പരീക്ഷ എഴുതി. എന്നാല്‍, പരാജയപ്പെട്ടതോടെ പെണ്‍കുട്ടി വിഷാദത്തിലായി. പെണ്‍കുട്ടിയുടെ വിഷമം മനസിലാക്കിയ മാതാപിതാക്കള്‍ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചെങ്കിലും വൈകാതെ അവള്‍ തിരിച്ചെത്തി. തുടര്‍ന്ന്, ഡിസം. 18ന് ആത്മഹത്യക്ക് ശ്രമിച്ചു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി 23ന് മരിച്ചു. തമിഴ്‌നാട്ടില്‍ നവംബര്‍ ഏഴിന് നീറ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.

 

Latest News