ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 415 ആയി ഉയര്‍ന്നു; 115 പേര്‍ സുഖംപ്രാപിച്ചു

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 415 ആയി ഉയര്‍ന്നു. ഇതുവരെ 115 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 108 പേര്‍ക്ക് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ 79 ആയും ഉയര്‍ന്നു. കേസുകളില്‍ ഏറെയും ദല്‍ഹിയിലും മുംബൈയിലുമാണ്. ഗുജറാത്തില്‍ 43, തെലങ്കാന 38, കേരളം 37, തമിഴ്‌നാട് 34 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കേസുകള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എവിടേയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.
 

Latest News