ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 യുദ്ധവിമാനം തകര്‍ന്നുവീണു

ന്യൂദല്‍ഹി-രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 യുദ്ധവിമാനം തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. പൈലറ്റിനായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സാം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഡിസര്‍ട്ട് നാഷനല്‍ പാര്‍ക്കിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ജെയ്‌സല്‍മെല്‍ എസ്.പി അജയ് സിങ് പറഞ്ഞു. ഈ വര്‍ഷം മാത്രം വ്യോമസേനയുടെ നിരവധി മിഗ് 21 വിമാനങ്ങളാണ് തകര്‍ന്നുവീണത്.
 

Latest News