അമ്മക്കൊപ്പം സ്‌കൂട്ടറില്‍ പോയ ബാലിക പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

മലപ്പുറം- പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ (13)ആണ് മരിച്ചത്. മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

 

Latest News