Sorry, you need to enable JavaScript to visit this website.

ഇന്‍സ്റ്റ വഴി പെണ്‍കുട്ടികളെ വലയിലാക്കി ബ്ലാക്ക് മെയില്‍ ചെയ്ത 19 കാരന്‍ പിടിയില്‍

വാറംഗല്‍-ഇന്‍സ്റ്റഗ്രാമില്‍ വിവിധ പേരുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത  19 കാരനെ ഹൈദരാബാദ് സൈബര്‍ െ്രെകം പോലീസ് പിടികൂടി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനായ പി.അജയിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം സുഹൃത്തുക്കളാക്കിയാണ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നത്.  സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി നവംബര്‍ 29 ന് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. പെണ്‍കുട്ടിക്ക് വിവിധ ഇന്‍സ്റ്റഗ്രാം ഐഡികളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് പ്രതി  'റാഫിപാഷ' എന്ന അക്കൗണ്ടില്‍നിന്ന് മെസേജ് അയച്ച് പണം ആവശ്യപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
ഇരയായ പെണ്‍കുട്ടി പ്രതിക്ക് കുറച്ച് തുക നല്‍കിയെങ്കിലും  വീണ്ടും  പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു.

19 കാരന്‍ നിരവധി പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സമീപിച്ച് അവരുടെ നഗ്‌ന സെല്‍ഫി വീഡിയോകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുഹൃത്താക്കിയ ശേഷം സാധാരണ ചാറ്റിംഗ് ആരംഭിച്ച്  പിന്നീട് ലൈംഗിക ഉള്ളടക്കത്തിലേക്ക് മാറുകയാണ് ചെയ്തിരുന്നത്.

അപരിചിതരില്‍ നിന്നുള്ള സൗഹൃദ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കാന്‍ പെണ്‍കുട്ടികളെ ബോധവത്കരിക്കണമെന്ന് പോലീസ് രക്ഷിതാക്കളോട് നിര്‍ദേശിച്ചു.

 

Latest News