Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ മമതയുടെ നീക്കം

കൊല്‍ക്കത്ത- സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിയുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാശിപിടിച്ചുനില്‍ക്കെ, ബംഗാളില്‍ എല്ലാ സര്‍വകലാാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ീക്കാനുള്ള ആലോചനയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.

സംസ്ഥാന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായി യാതൊരു സഹകരണവുമില്ലെന്നും ഉള്ളത് ശത്രുത മാത്രമാണെന്നും ബസു കൂട്ടിച്ചേര്‍ത്തു. മാറ്റത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.

 

 

Latest News