രാസഫാക്ടറിയില്‍ പൊട്ടിത്തെറി, നാലു വയസ്സുകാരി അടക്കം നാല് മരണം

വഡോദര- ഗുജറാത്തിലെ വഡോദര ജി.ഐ.ഡി.സി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കെമിക്കല്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.

രാവിലെ 9.30 ഓടെയാണ് ഫാക്ടറിയില്‍ ശക്തമായ സ്ഫോടനം ഉണ്ടായത്. 15 പേരെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവരില്‍ നാല് പേര്‍ മരിച്ചതായും മകര്‍പുര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സാജിദ് ബലോച്ച് പറഞ്ഞു.

ഫാക്ടറിയിലെ ജീവനക്കാരും സമീപത്തുകൂടെ പോയവര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടവതും പരിക്കേറ്റതും. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പറന്നുവന്ന വസ്തുക്കള്‍ ഇടിച്ചതും പൊള്ളലേറ്റതുമാണ് നാല് പേരുടെയും മരണകാരണമെന്ന് പോലീസ് പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

 

Latest News