Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാൽ നൂറ്റാണ്ടായി ബഹ്‌റൈനിൽ കുടുങ്ങിയ മലയാളിക്ക് നാട്ടിലെത്താൻ സാമൂഹ്യ പ്രവർത്തകർ തുണയായി

കോഴിക്കോട് എയർപോർട്ടിൽ ശശിധരനെ ജ്യേഷ്ഠന്റെ മകൻ ലിനീഷിനൊപ്പം,

വടകര- കാൽ നൂറ്റാണ്ടായി ബഹ്‌റൈനിൽ കുടുങ്ങിയ പ്രവാസിക്ക് നാട്ടിലെത്താൻ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ തുണയായി.  1996 ൽ ബഹ്‌റൈനിലേക്ക് പോയ കുരിക്കിലാട്ടെ പുള്ളോട് ശശിധരനാണ് (63)ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിയത്. വിസ യുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കനായിരുന്നില്ല. രഹസ്യമായി ചില ജോലികൾ ചെയ്തു വന്നെങ്കിലും ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു. തൊഴിലുടമ പാസ്‌പോർട്ട് പിടിച്ചു വെച്ചതോടെയാണ് ശശിധരന് ജന്മനാട്ടിലെത്താനാകാതെ പോയതെന്ന് പറയുന്നു. ജീവിത ദുരിതത്തിനിടയിൽ രോഗവും പിടിപെട്ടതോടെ ശശിധരന് ദുരിതമേറി. രേഖകളില്ലാത്തതിനാൽ നാട്ടിലേക്ക് തിരിക്കാനായില്ല. അനധികൃത താമസക്കാരനായി ഒളിച്ചു  താമസിച്ചു വരുകയായിരുന്നു. 
    ഇതിനിടയിലാണ് വിവരം കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ പി എഫ്)ചാരിറ്റി വവിങ്ങ് ജോയിന്റ് കൺവീനർ വേണു വടകരയും കെ പി എഫ് പ്രസിഡന്റും,വേൾഡ് എൻ ആർ എ കൗൺസിൽ ഹ്യൂമാനിറ്റേറിയൻഡയരക്ടരുമായ സുധീർ തിരുനിലവും അറിയുന്നത്. ഇത് ശസിധരന്റെ ജീവിതത്തിനൊരു വഴിത്തിരിവായി. കോവിഡ് കാലത്ത് വരുമാനമാർഗമൊന്നുമില്ലാതെ ഒറ്റപ്പെട്ട നിലയിലായ ശശിധരന് സാമൂഹിക പ്രവർത്തകനായ രാജൻ പുതുക്കുടിയാണ് ഭക്ഷണവും താമസ സൗകര്യവുമൊരുക്കിയത്.
   ബഹറിനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ ശശിധരന്റെ വിവരം സുധീർ തിരുനലത്ത് ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെയാണ് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. തുടർന്ന് വേണു ചോറോട്  ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് അംഗം നിത ചെരുവത്തിനെ ഫോൺ വഴി ബന്ധപ്പെടുകയും അവർ ബന്ധുക്കളുമായി സംസാരിച്ച് നാട്ടിലെ രേഖകൾ ബഹ്‌റൈനിലേക്ക് അയക്കുകയുമായിരുന്നു. എംബസിയുമായി തുടർന്നും ഇടപെട്ടതോടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ വർഷങ്ങൾ നീണ്ട ദുരിതത്തിന് അറുതിയാകുമെന്ന് ഉറപ്പായി.നടപടികൾ ക്രമങ്ങൾ പൂർത്തിയായതോടെ കഴിഞ്ഞ ദിവസംഅറേബ്യ ഫ്‌ളൈറ്റിൽ ശശിധരൻ നാട്ടിലെത്തി.കോഴിക്കോട് വിമാനത്താവളത്തിൽ ശശിധരന്റെ ജ്യേഷ്ഠന്റെ മകൻ ലിനീഷും മറ്റും ചേർന്ന് സ്വീകരിച്ചാണ് വീട്ടിലെത്തിച്ചത്. 

Latest News