റിയാദ് - ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോവുകയായിരുന്ന ഏഴംഗ ഈജിപ്ഷ്യൻ കുടുംബത്തിന്റെ കാർ റിയാദ്, അൽഖുവൈഇയ റോഡിൽ അപകടത്തിൽ പെട്ട് നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ദമ്പതികളും രണ്ടു മക്കളുമാണ് മരണപ്പെട്ടത്. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. ഇക്കൂട്ടത്തിൽ രണ്ടു പേർ ഖുവൈഇയ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു ബാലനെ വിദഗ്ധ ചികിത്സക്കായി റിയാദ് കിംഗ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി.






