മദീന - വാർധക്യം മൂലം അവശനായ പിതാവിനെ കൊച്ചുകുട്ടികളെ പോലെ തോളിലേറ്റി യുവാവ് മദീന സിയാറത്ത് നടത്തിയത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മസ്ജിദുന്നബവി റൗദ ശരീഫിലും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിലും സിയാറത്ത് നടത്താനാണ് പിതാവിനെ തോളിലേറ്റി യുവാവ് വേഗത്തിൽ നടന്നുനീങ്ങിയത്. യുവാവിനെയും പിതാവിയും കണ്ട് എല്ലാവരും ഇവർക്കു മുന്നിൽ വഴിയൊരുക്കി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. വൈകാതെ ഇത് വൈറലായി.