യാത്രയ്ക്കിടെ കപ്പലിന് തീപ്പിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു

ധാക്ക- തെക്കന്‍ ബംഗ്ലദേശിലെ സുഗന്ധ നദിയില്‍ യാത്രയ്ക്കിടെ കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. ജക്കകത്തിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ധക്കയില്‍ നിന്ന് പുറത്തപെട്ട് മൂന്ന് തട്ടുകളുള്ള കപ്പലിന്റെ എഞ്ചിന്‍ മുറിയില്‍ നിന്നാണ് അഗ്നിബാധയുണ്ടായത്. നദിയുടെ മധ്യത്തിലാണ് അപകടം. ഏറെ പേരും പൊള്ളലേറ്റാണ് മരിച്ചത്. രക്ഷതേടി വെള്ളത്തിലേക്ക് എടുത്തു ചാടിയ ഏതാനും പേര്‍ മുങ്ങി മരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. കപ്പലില്‍ 500 പേരുണ്ടായിരുന്നു. ഇവരില്‍ 200 പേര്‍ക്ക് പൊള്ളലേറ്റു. ഏറേ പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Latest News