ന്യൂദല്‍ഹി-ഇന്ത്യയില്‍ പുതുതായി 6650 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വകഭേദം 358 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 7051 പേര്‍ രോഗമുക്തിനേടി. 374 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
77,516 ആണ് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ആക്ടീവ് കേസുകള്‍. മരണ സംഖ്യ 4,79,133 ആയി വര്‍ധിച്ചു. ഇതുവരെ 3,42,15,977 പേരാണ് കോവിഡ് മുക്തി നേടിയത്.