ബംഗ്ലാദേശില്‍ ബോട്ടിനു തീപിടിച്ച് 32 പേര്‍ മരിച്ചു

ധാക്ക-ബംഗ്ലാദേശിന്റെ തെക്കന്‍ മേഖലയില്‍ ബോട്ടിനു തീപിടിച്ച് 32 പേര്‍ മരിച്ചു. മൂന്ന് നിലകളുള്ള 'ഒബിജാന്‍' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.കൂടുതല്‍ പേരും തീപിടിത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഗ്രാമപ്രദേശമായ ജാകകാതിയിലാണ് അപകടമുണ്ടായത്. ബംഗ്ലാദേശില്‍ നേരത്തെയും സമാനമായ അപകടങ്ങളുണ്ടായിരുന്നു.സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പല്‍ശാലകളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

Latest News