ഷാന്‍ വധം; മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍ 

ആലപ്പുഴ- എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് തൃശൂര്‍ സ്വദേശികള്‍.
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പോലീസ് മേധാവി  പറഞ്ഞു.വാറന്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും  അറിയിച്ചു.
 

Latest News