കുറ്റ്യാടി ചുരത്തിൽ ടെമ്പോ ട്രാവലർ കത്തി നശിച്ചു

കുറ്റ്യാടി- കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തി നശിച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം. കൂരാച്ചുണ്ടിൽ നിന്നും വെള്ളമുണ്ടയിലെ ഒരു മരണ വീട്ടിലേക്ക് പോകുന്നവർ സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിനുള്ളിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കൊന്നുമില്ല. നാദാപുരം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു.

Latest News