തിരുവനന്തപുരം- കേരളത്തിൽ അഞ്ചുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. എറണാകുളം വിമാനതാവളത്തിൽ എത്തിയ നാലു പേർക്കും കോഴിക്കോട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യു.കെ (രണ്ട്), അൽബാനിയ(ഒന്ന്), നൈജീരിയയയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാൾ ബംഗളൂരുവിൽനിന്ന് എത്തിയതാണ്. കേരളത്തിൽ ഇതേവരെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്.