പഞ്ചാബില്‍ കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം

ലുധിയാന- പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോടതി കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം.

സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. ഫോറന്‍സിക് സംഘം പരിശോധന നടത്തി. കോടതി സമുച്ചയത്തിനുള്ളില്‍ പൊട്ടാത്ത രണ്ട് ബോംബുകള്‍ കണ്ടെത്തി.

പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ ചാന്നി കുറ്റപ്പെടുത്തി സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

 

Latest News