Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് നാണക്കേടായി അയോധ്യയിലെ ഭൂമി ഇടപാട്, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി

ലഖ്‌നൗ-അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് സമീപം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളുടെ ബന്ധുക്കളും ഭൂമി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് അന്വേഷണം നടത്തും.  

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കി
സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ എംഎല്‍എമാരും മേയര്‍മാരും  എസ്ഡിഎമ്മും ഡിഐജിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ബന്ധുക്കളും അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിഷയം സമഗ്രമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റവന്യൂ വകുപ്പിനോട് ഉത്തരവിട്ടതായി ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ അറിയിച്ചു.

മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാര്‍ സിംഗ് പറഞ്ഞു.  
ഹിന്ദു സത്യത്തിന്റെ പാത പിന്തുടരുന്നു, ഹിന്ദുത്വം മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്ന്
റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  ട്വീറ്റ് ചെയ്തു.

 

Latest News