ന്യൂയോര്‍ക്ക്- കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപിച്ചാല്‍ ആശുപത്രികളെ സഹായിക്കാന്‍ 1000 സൈനിക മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തയാറെടുക്കുന്നു. പുതിയ ഫെഡറല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ സ്ഥാപിക്കുക, നൂറുകണക്കിന് ഫെഡറല്‍ വാക്സിനേറ്റര്‍മാരെ വിന്യസിക്കുക, സൗജന്യമായി വിതരണം ചെയ്യാന്‍ 500 ദശലക്ഷം റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ, കൊറോണ വൈറസ് കേസുകളുടെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തെ നേരിടാനാണ് പ്രസിഡന്റ് ഒരുങ്ങുന്നത്. കൊറോണ വൈറസ് കേസുകള്‍ രാജ്യത്തുടനീളം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍, യുഎസിലും ഒമിക്രോണ്‍ വ്യാപിക്കുമെന്ന് ഉറപ്പാണ്. ക്രിസ്മസിനായി ഒത്തുകൂടുമ്പോള്‍ ഇത് വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്.