Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- കശ്മീരില്‍ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും നാട്ടുകാരനും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്നാഗിലുമാണ് ഭീകരാക്രമണങ്ങളുണ്ടായത്.

അനന്ത്നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ശ്രീനഗറിലുണ്ടായ ആക്രമണത്തില്‍ റഊഫ് അഹ്‌മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News