പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രം ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം

ന്യൂദൽഹി- പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രം അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന പരാതിയിൽ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസ് റെസ്‌പോൺസ് ടീമാണ് അന്വേഷണം നടത്തുക. ചൊവ്വാഴ്ചയാണ് സർക്കാർ തന്റെ മക്കളുടെ ഇൻസ്റ്റഗ്രം അക്കൗണ്ട് വരെ ഹാക്ക് ചെയ്തു എന്ന് പ്രിയങ്ക ഗാന്ധി ആരോപണം ഉന്നയിച്ചത്. 
    ഉത്തപ്രദേശിലെ യോഗി സർക്കാർ തന്റെ ഫോൺ ചോർത്തുന്നു എന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകൾ മാത്രമല്ല, തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ സർക്കാർ ചോർത്തുന്നുണ്ട് എന്നും ഇവർക്ക് മറ്റൊരു ജോലിയുമില്ലേ എന്നും പ്രിയങ്ക പറഞ്ഞത്.
 

Latest News