ന്യൂദല്‍ഹി-രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍ 213 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 11 പുതിയ കേസുകള്‍ കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ 54 ആയി. മഹരാഷ്ട്രക്ക് പുറമെ, ദല്‍ഹിയിലാണ് ഒമിക്രോണ്‍ വര്‍ധിച്ചത്. ദല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ 57 ആയിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ 6317 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 318 പേര്‍ മരിച്ചു. ആകെ ആക്ടീവ്‌കേസുകള്‍ 78,190 ആണ്. 575 ദിവസത്തിനിടെ ആക്ടീവ് കേസുകള്‍ ഏറ്റവു കുറഞ്ഞിട്ടുണ്ട്.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മൂന്നിരട്ടി വ്യാപന സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ നിശാ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കണമെന്നുമാണ് പ്രധാന നിര്‍ദേശം.