കോഴിക്കോട്- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്നും നാളെയും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മലപ്പുറം ഡിസിസി പ്രസിഡന്റ് മാരായ അഡ്വ.വിഎസ് ജോയ്, എന്‍ഡി അപ്പച്ചന്‍, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. മുന്‍ മന്ത്രി എപി അനില്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവരും വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു.






