ദമാമിലേക്ക് പോകാനെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

നെടുമ്പാശ്ശേരി-അവധി കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചുപോകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43)  മരിച്ചത്.

വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം സുരക്ഷ പരിശോധനകള്‍ നടത്തുന്നതിനായി പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദമാമിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ബഷീര്‍   ആറു മാസത്തെ ലീവിനാണ്  നാട്ടിലെത്തിയിരുന്നത്. ദമാമില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു.  ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്‌വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ

 

Latest News