Sorry, you need to enable JavaScript to visit this website.

ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറി-ഹൈക്കോടതി

കൊച്ചി- ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി  ആലപ്പുഴ മാറിയെന്ന് ഹൈക്കോടതി. ആലപ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ഒരു പോലീസ്  പീഡന ഹരജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ആലപ്പുഴ  ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള പരാമര്‍ശം നടത്തിയത്.  
ആലപ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്ന് നിരീക്ഷിച്ചു.  മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ചില ഗുണ്ടാ ആക്രമണങ്ങളും ആലപ്പുഴ  നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്നു ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിനെ ബൈക്കുകളിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.

 

Latest News