വിമാനത്തില്‍ യുവതി  അടിവസ്ത്രം ഉണക്കി; വീഡിയോ വൈറലായി 

വിമാനയാത്രക്കാരില്‍ ഒരാള്‍, അതും ഒരു വനിത എ.സിയുടെ കാറ്റില്‍ അടിവസ്ത്രം ഉണക്കാന്‍ ശ്രമിച്ചാല്‍ സഹയാത്രക്കാര്‍ എന്തു ചെയ്യും.
ഒട്ടും ലജ്ജയില്ലാത്ത അവരുടെ നടപടി നോക്കി ഇരിക്കുകയല്ലാതെ എന്തു ചെയ്യാന്‍. അതു തന്നെയാണ് സംഭവിച്ചത്. ആളുകളൊക്കെ നോക്കിയിരിക്കെ യാത്രക്കാരി മിനിറ്റുകളോളം ആ ജോലി തുടര്‍ന്നു.
പിറകില്‍നിന്ന് ഏതോ യാത്രാക്കരന്‍ അത് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഇക്കഥ ലോകം അറിഞ്ഞു. അങ്ങനെ ആ വീഡിയോ വൈറലായി. 
തുര്‍ക്കിയിലെ അന്റാല്യയില്‍നിന്ന് മോസ്‌കോയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. ഈ മാസം 14 ന് അജ്ഞാതന്‍ പകര്‍ത്തിയ വീഡിയോ ആദ്യം റഷ്യയിലെ ഫസ്റ്റ് ടുല വെബ്‌സൈറ്റിനാണ് അയച്ചത്. അവര്‍ അത് യുട്യൂബില്‍ ഷെയര്‍ ചെയ്തു.  
 

Latest News