സൗദിയില്‍ ഇന്ധന ടാങ്കറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

റിയാദ് - റിയാദ്, ദമാം എക്‌സ്പ്രസ്‌വേയില്‍ രണ്ടു ഇന്ധന ടാങ്കറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടാങ്കറുകള്‍ ഒന്ന് രണ്ടാമത്തെ ടാങ്കറിന്റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് രണ്ടു ടാങ്കറുകളിലും തീ പടര്‍ന്നുപിടിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. അപകടമുണ്ടാക്കിയ ടാങ്കറിന്റെ മുന്‍വശവും രണ്ടാമത്തെ ടാങ്കറിന്റെ പിന്‍വശവും ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.

 

 

Latest News