Sorry, you need to enable JavaScript to visit this website.

വിദേശിയെ ആക്രമിച്ച് പിടിച്ചുപറി: രണ്ട് സൗദികള്‍ അറസ്റ്റില്‍

സകാക്ക - ഫാമില്‍ അതിക്രമിച്ചു കയറി വിദേശ ജീവനക്കാരനെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ഏതാനും കന്നുകാലികളെ കവരുകയും ചെയ്ത രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് അറിയിച്ചു. സ്വദേശി യുവാക്കളാണ് അറസ്റ്റിലായത്.
നിയമ നടപടികള്‍ക്ക് ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ജൗഫ് പോലീസ് അറിയിച്ചു.

 

Latest News