മോഡി അധികാരത്തില്‍ വരുന്നതുവരെ ആള്‍ക്കൂട്ട കൊല കേട്ടിരുന്നില്ല-രാഹുല്‍

ന്യൂദല്‍ഹി- ബി.ജെ.പി 2014 ല്‍ അധികാരത്തില്‍ വരുന്നതുവരെ രാജ്യത്ത് ആള്‍ക്കൂട്ട കൊല കേട്ടിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോഡിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

അതേസമയം, രാജീവ് ഗാന്ധിയാണ് ആള്‍ക്കൂട്ട കൊലകളുടെ പിതാവെന്ന് ബി.ജെ.പി ദേശീയ വക്താവ് അമിത് മാളവ്യ തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ഗുരുദ്വാര അശുദ്ധമാക്കിയെന്ന് ആരോപിച്ച് രണ്ടു പേരെ വ്യത്യസ്ത സംഭവങ്ങളില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

ജനക്കൂട്ടം കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ പ്രത്യേക കണക്ക് ലഭ്യമല്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞയാഴ്ച രാജ്യസഭയെ അറിയിച്ചത്.

 

Latest News