മലപ്പുറം-പുല്ലു വെട്ടുന്നതിനിടെ കടന്നൽ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. മലപ്പുറം ഹാജിയാർപള്ളി കോൽമണ്ണ കളത്തിങ്ങൽ സലീം(സലിപ്പ-50) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. വീടിന് സമീപം നൂറു മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂലിക്ക് കാടുവെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. കൂടെയുള്ള ആൾക്കും കുത്തേറ്റെങ്കിലും രക്ഷപ്പെട്ടു. സലീമിനെ ഉടനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മസീദ. മക്കൾ: അൻശിഫ്, ശിഹാന, ഇശാന.