മൂന്നാം നിലയില്‍നിന്ന് വീണ ബാലനെ ഏറ്റുപിടിച്ച പോലീസുകാരന്‍ താരമായി (video)

അസൂട്ട്- കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് താഴെ വീണ കുട്ടിയെ ഈജിപ്ഷ്യന്‍ പോലീസുകാരന്‍ രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഈജിപ്തിലെ തെക്കന്‍ പട്ടണമായ അസൂട്ടിലാണ് സംഭവം. ഇവിടെ ഒരു ബാങ്കിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് യഥാസമയം ചാടിയെത്തി മൂന്നാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്ന അഞ്ച് വയസ്സുകാരനെ രക്ഷപ്പെടുത്തിയത്.
കുട്ടിയെ ഏറ്റുപിടിച്ച് തറയിലേക്ക് വീണ പോലീസുകാരന് നിസ്സാര പരിക്കുണ്ട്. കുട്ടി സുരക്ഷിതനാണ്. പോലീസുകാരനെ അസൂട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

 

Latest News