എസ്ഡിപിഐ നേതാവിന്റെ കൊലപാതകം;  രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

ആലപ്പുഴ- എസ്ഡിപിഐ സംസ്ഥാന നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേരും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
എസ്ഡിപിഐ-ബിജെപി കൊലപാതകങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഇന്നു മൂന്നിനു കലക്ടറേറ്റില്‍ മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന സര്‍വകക്ഷി സമാധാന യോഗം നാളത്തേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
 

Latest News