Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

അമ്മ തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് തിരിച്ചടി, നിവിൻ പോളി തോറ്റു

കൊച്ചി- കേരളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്നും മത്സരിച്ച ഹണി റോസും നിവിൻ പോളിയും പരാജയപ്പെട്ടു. ഔദ്യോഗിക പാനലിന് എതിരായി നിന്ന നാസർ ലത്തീഫും തോറ്റു. വൈസ് പ്രസിഡന്റായി മണിയൻ പിള്ള രാജു തെരഞ്ഞെടുക്കപ്പെട്ടു. ആശ ശരത്തിനും വിജയിക്കാനായില്ല. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്.
 

Latest News