Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്ന് കെ.സുധാകരന്‍

കോന്നി- കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് മുഖ്യമന്ത്രി പിണറായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി  ആരോപിച്ചു. കോന്നി അരുവാപ്പുലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ത് സംഭവിച്ചാലും വേണ്ട എന്തിനും കമ്മീഷന്‍ അടിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകള്‍ നഷ്ടപ്പെട്ട ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചിന്തിക്കുന്നില്ല- സുധാകരന്‍ പറഞ്ഞു.
കെ റെയിലിന് പിന്നാലെ സി.പി.എം കൂടിയിരിക്കുന്നത് കോടികളുടെ കമ്മീഷനില്‍ കണ്ണുവെച്ചാണെന്നും സുധാകരന്‍ പറഞ്ഞു. പണം കിട്ടുമെങ്കില്‍ ആര്‍ക്കെതിരേയും അവര്‍ എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുന്നു. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളല്ലെന്നും കണ്ണൂര്‍ വി.സി പുനര്‍നിയമന വിഷയത്തെ കുറിച്ച് സുധാകരന്‍ പറഞ്ഞു.

 

Latest News