കാമുകന്റെ കാര്യം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ പീഡിപ്പിച്ചു; പ്രതികള്‍ അയല്‍ക്കാർ

ഹൈദരാബാദ്- വിവാഹേതര ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഹൈദരാബാദില്‍ യുവതിയുടെ അയല്‍ക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനു പിന്നാലെ യുവതിയും കാമുകനും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. നിര്‍മണതൊഴിലാളിയായ യുവതി സഹപ്രവര്‍ത്തകനുമായാണ് ബന്ധം പുലര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 13 ന് കാമുകനെ കാണാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് അയല്‍ക്കാര്‍ വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും പീഡിപ്പിച്ചതും. ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയാണ് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

 

Latest News