Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമിന്റെ ഏറ്റവും ചെറിയ സ്വർണ മാതൃക ദുബായ് എക്‌സ്‌പോയിൽ

ദുബായ് എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന വിശുദ്ധ ഹറമിന്റെ ഏറ്റവും ചെറിയ സ്വർണ മാതൃക.

ദുബായ് - വിശുദ്ധ ഹറമിന്റെ ഏറ്റവും ചെറിയ സ്വർണ മാതൃക ദുബായ് എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നു. സ്വർണം പൂശിയ ഹറം മാതൃക എക്‌സ്‌പോയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ പവലിയനിലാണ് പ്രദർശിപ്പിക്കുന്നത്. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ.ക്യു.എസ് നാനോ കമ്പനിയാണ് ഹറം മാതൃക നിർമിച്ചത്. 820 മൈക്രോമീറ്റർ നീളവും 643 മൈക്രമീറ്റർ വിതിയും 135 മൈക്രോമീറ്റർ ഉയരവുമുള്ള ഹറം മാതൃക ഈ മേഖലയിലെ റെക്കോർഡുകൾ ഭേദിച്ചു. തയ്യൽ സൂചിയുടെ കനമാണ് ഹറം മാതൃകക്കുള്ളത്. 250 നാനോമീറ്റർ റെസല്യൂഷനിൽ മൈക്രോ ലിത്തോഗ്രാഫി ഉപയോഗിച്ചാണ് ഇത് പ്രിന്റ് ചെയ്തത്. 


ആദ്യമായി ദുബായ് എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ മാതൃക കമ്പനി നിർമിച്ചത്. ലിത്തോഗ്രാഫിയെ അടിസ്ഥാനമാക്കിയുള്ള ത്രീഡി നാനോപ്രിന്റിംഗ് ഉപയോഗിച്ച് സിലിക്കൺ മോഡൽ സൃഷ്ടിച്ച ശേഷം 100 നാനോമീറ്റർ കനത്തിൽ സ്വർണം പൂശുകയായിരുന്നു. ഇത്തരത്തിൽ പെട്ട പത്തു മോഡലുകൾ മാത്രമാണ് കമ്പനി നിർമിച്ചത്. ദുബായ് എക്‌സ്‌പോയിൽ ചെക്ക് റിപ്പബ്ലിക് പവലിയനിൽ ഞങ്ങൾ ചെക്ക് നിധികളുടെ പ്രദർശനമാണ് ഒരുക്കുന്നതെന്ന് ഐ.ക്യു.എസ് നാനോ കമ്പനി എം.ഡി പീറ്റർ ഫ്രാങ്ക് പറയുന്നു. ഡിസംബർ 15 മുതൽ ജനുവരി 31 വരെയുള്ള കാലത്ത് ഹറമിന്റെ ഏറ്റവും ചെറിയ മാതൃക ദുബായ് എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. പത്തു വർഷം മുമ്പ് സ്ഥാപിതമായതു മുതൽ ഐ.ക്യു.എസ് നാനോ കമ്പനി ത്രീഡി നാനോപ്രിന്റിംഗ് വികസിപ്പിക്കുന്നതായും പീറ്റർ ഫ്രാങ്ക് പറയുന്നു. 


 

Latest News