റിയാദ്- വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നത് കാരണം രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇമ്യുണ്‍ ആണെങ്കില്‍ പോലും അവര്‍ അഞ്ചു ദിവസത്തേക്ക് സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കണം. ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം. വിദേശത്ത് നിന്നെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും കൈകള്‍ സ്ഥിരമായി കഴുകുകയും വേണം. ആരെയും ഹസ്തദാനം ചെയ്യരുത്. എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നും ബൂസ്റ്റര്‍ ഡോസിന് ശ്രമിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.