യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി ദേശീയ നേതാവിന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്

ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഏറെ അടുപ്പമുള്ള നേതാവുമായ രാജീവ് റായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കിഴക്കന്‍ യുപിയിലെ മവു ജില്ലയിലാണ് രാജീവ് റായിയുടെ വീട്. വരാണസിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈയിടെ ഉല്‍ഘാടനം ചെയ്ത പലപദ്ധതികളെയു ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ ശക്തമായ പ്രചരണ രംഗത്തുണ്ടായിരുന്നു പ്രതിപക്ഷ നേതാവാണ് രാജീവ് റായ്. 2012ല്‍ സമാജ് വാദി പാര്‍ട്ടിയെ മിന്നും ജയത്തിലേക്ക് നയിച്ചതിനു പിന്നിലെ പ്രധാന വ്യക്തി ആയാണ് രാജീവ് അറിയപ്പെടുന്നത്.
 

Latest News