മുംബൈ- യുഎസില്‍ നിന്ന് ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ മൂന്ന് ഡോസ് എടുത്ത യുവാവിന് മുംബൈയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മുംബൈ നഗരസഭ (ബിഎംസി) അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നാണ് 29കാരന്‍ മുംബൈയിലെത്തിയത്. യുവാവിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിലാണെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പാണ് യുവാവ് മുംബൈയിലെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാംപിള്‍ ശേഖരിച്ച് ജനിതക ശ്രേണീകരണം നടത്തി പരിശോധനയ്ക്ക് അയച്ചതായിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. യുവാവുമായി സമ്പത്തര്‍ക്കമുണ്ടായ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള രണ്ടു പേര്‍ക്ക് രോഗബാധയില്ല.
ഇതോടെ മുംബൈയില്‍ ഒമിക്രോണ്‍ കേസുകള്‍ 15 ആയി. ഇവരില്‍ അഞ്ചു പേര്‍ മുംബൈക്ക് പുറത്തു നിന്നുള്ളവരാണ്. 13 പേരും ഇതിനകം രോഗം സുഖംപ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നും അധികൃതര്‍ പറഞ്ഞു.