വടകര- യുവാവ് പെട്രോൾ ഒഴിച്ച് തീ വെച്ചതിനെ തുടർന്ന് സാരമായി പൊള്ളലേറ്റ് യുവതി മരിച്ചു.തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക പ്രൊജക്ട് അസിസ്റ്റന്റും റെയിൽവെ സ്റ്റേഷന് സമീപത്തെ കാട്ടുവയലിൽ മനോജിന്റെ മകളുമായ സിന്ദൂരി(കൃഷ്ണപ്രിയ 22)യാണ് മരിച്ചത്. സാരമായ പൊള്ളലേറ്റ വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28)മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ദേശീയ പാതയിൽ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. സിന്ദൂരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ വെച്ച ശേഷം കുപ്പിയിൽ ബാക്കിയുള്ള പെട്രോൾ നന്ദഗോപൻ ശരീരത്തിലൊഴിച്ച് സ്വയം തീ വെച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയിൽ യുവതി വെകീട്ടോടെ മരിച്ചു. ഇരുവരും റോഡ് ഓരത്ത് സംസാരിക്കുന്നത് കണ്ടതായി പലരും പറയുന്നു.ഇതിനിടയിൽ യുവാവ് യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീവെച്ചന്നൊണ് പറയുന്നത്. തീ ആളിക്കത്തിയതോടെ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. ഓടി കൂടിയവർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.പോലീസും നാട്ടുകാരും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






