Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വി.സി നിയമനത്തിൽ രാഷ്ട്രീയമുണ്ട്, മന്ത്രി ബിന്ദുവിനെതിരെ ഗവർണർ

തിരുവനന്തപുരം- വി.സി നിയമനത്തിൽ രാഷ്ട്രീയമുണ്ടെന്ന് ആവർത്തിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി സ്ഥാനം ഒഴിയാമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു. വി.സി നിയമനം സംബന്ധിച്ച് കേരള ഹൈക്കോടതി അയച്ച നോട്ടീസിനെ പറ്റി അറിയില്ലെന്നും വ്യക്തമാക്കിയ ഗവർണർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെതിരെയും ആരോപണം ആവർത്തിച്ചു. ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
 

Latest News