Sorry, you need to enable JavaScript to visit this website.

സ്ത്രീകളുടെ വിവാഹപ്രായം, മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി

ന്യൂദല്‍ഹി- സ്ത്രീകളുടെ വിവാഹപ്രായം 18 വയസില്‍നിന്ന് 21 ലേക്ക് ഉയര്‍ത്തിയ വിഷയത്തില്‍   പാര്‍ലമെന്റിന്റെന്റെ ഇരു സഭകളിലും മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലിം വ്യക്തിനിയമത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പി.വി അബ്ദുള്‍ വഹാബ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്തിരിയണം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

 

Latest News