Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിയായ യുവതിയെ കുത്തിപരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍- ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കഴുത്തിനു കുത്തിയ സംഭവത്തില്‍ ഷൈജേഷിനെയാണ്  ചക്കരക്കല്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.  
വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. തറമ്മല്‍ പാര്‍ശിവം ഹൗസില്‍ മാതാപിതാതക്കളുടെയും മകന്റെയും കൂടെയും താമസിക്കുകയായിരുന്നു പ്രിമ്യ. മദ്യലഹരിയില്‍  ഷൈജേഷ് വീട്ടിലെത്തിയപ്പോള്‍  പ്രിമ്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപത്തുള്ള കടക്കാരനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്തുനിന്ന് ഷൈജേഷ് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രിമ്യയുടെ രണ്ടാം വിവാഹമായിരുന്നു.  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രിമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News