Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്യുന്ന അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി-കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്ത ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഡോ ഗോപിനാഥ് രവീന്ദ്രന്റെ  വൈസ് ചാന്‍സലറായുള്ള നിയമനം ഗവര്‍ണര്‍ തള്ളിപ്പറയുമോ എന്നത് കേസില്‍ നിര്‍ണായകമാകും. സര്‍വകലാശാലയില്‍ രാഷ്ട്രീയ ഇടപെടലാണെന്നാരോപിച്ച് ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിനെതിരായ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയത്.  60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കാനാവില്ലെന്ന ചട്ടം പുനര്‍നിയമനത്തില്‍ ബാധമാവില്ലെന്ന് വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനത്തിലെ നടപടി ക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നുമാണ് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.

 

Latest News