കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം  ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

കോയമ്പത്തൂര്‍- കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നു ശരവണംപട്ടി പോലീസില്‍ പരാതിപ്പെട്ടു.
ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട ചാക്കുകെട്ടില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടു. കൈാലുകള്‍ ബന്ധിച്ചിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.
 

Latest News