Sorry, you need to enable JavaScript to visit this website.

ഞാൻ മുസ്ലിം; സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണം-ഹാദിയ സുപ്രീം കോടതിയിൽ

ന്യൂദൽഹി- തന്നെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. ഞാൻ മുസ്ലിമാണെന്നും മുസ്ലിമായി തന്നെ ജീവിക്കണമെന്നും ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഒരു വ്യക്തി എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും പൂർണ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസ് അടുത്തദിവസം പരിഗണിക്കാനിരിക്കെയാണ് ഹാദിയ സത്യവാങ്മൂലം സമർപ്പിച്ചത്. 

കേസ് വ്യാഴാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് ഹാദിയ സത്യവാങ്മൂലം സമർപ്പിച്ചത്. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ നൽകിയ ഹരജിയിൽ ഹാദിയയെ സുപ്രീം കോടതി കഴിഞ്ഞ മാസം കക്ഷി ചേർത്തിരുന്നു. ഇതേ തുടർന്നാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അഡ്വ. സയ്യിദ് മർസൂഖ് ബാഫഖിയാണ് സ്യവാങ്മൂലം ഫയൽ ചെയ്തത്. 
താനിപ്പോഴും പോലീസ് നിരീക്ഷണത്തിലാണെന്നും സ്വതന്ത്രായായി ജീവിക്കാനുള്ള പൂർണസ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. 

ഹാദിയയുടെ സത്യവാങ്മൂലത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഭക്ഷണത്തിൽ അമ്മ മയക്കുമരുന്ന് കലർത്തി

ഇതിന് പുറമെ, ഷെഫിൻ ജഹാനെ തന്റെ രക്ഷാകർത്തവായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഭർത്താവും ഭാര്യയുമായി ജീവിക്കാൻ കോടതി അനുവദിക്കണം. ഷെഫിൻ ജഹാൻ വിദ്യാസമ്പന്നാണെന്നും ഇസ്ലാം സ്വീകരിച്ച വ്യക്തി എന്ന നിലയിൽ സ്വന്തം ഇഷ്ടപ്രകാരം തന്നെ സ്വീകരിക്കുകയായിരുന്നു. 
അച്ഛൻ നിരീശ്വരവാദിയാണ്. ചിലരുടെ സ്വാധീനത്താലാണ് തന്റെ മതംമാറ്റത്തെ എതിർക്കുന്നത്. വീട്ടുതടങ്കലിൽ ആയിരുന്ന സമയത്ത് നിരവധി പേർ തന്നെ ഹിന്ദുമതത്തിലേക്ക് തിരികെകൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതിനായി അവർ പതിവായി വീട്ടിലെത്തുകയും ചെയ്തു. തന്നെ പീഡിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 
മാതാപിതാക്കളോട് തനിക്ക് വെറുപ്പില്ലെന്നും അവരോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും ഹാദിയ പറയുന്നു. രക്ഷിതാക്കളെ തള്ളിപ്പറഞ്ഞിട്ടില്ല. ഇനി തള്ളിപ്പറയുകയുമില്ല. ഇസ്്‌ലാം ഉപേക്ഷിച്ച ശേഷം മാത്രമേ വീട്ടിലേക്ക് വരാവൂ എന്നാണ് രക്ഷിതാക്കൾ പറഞ്ഞത് ഒരു ഇന്ത്യൻ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. അതിനെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. തന്റെ മാനസിക നില തകരാറിലെന്ന് വരെ പ്രചാരണമുണ്ടായി. ഐ.എസ് ആണെന്നും ചിലർ പ്രചരിപ്പിച്ചു. ഡോക്ടർ എന്ന നിലയിലുള്ള തന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ഹാദിയ വ്യക്തമാക്കുന്നു. 

കോട്ടയം വൈക്കം സ്വദേശിയായ ഹാദിയ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഷെഫിൻ ജഹാൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് ഹാദിയയെ അച്ഛന്റെ സംരക്ഷണത്തിൽനിന്ന് മാറ്റി നേരത്തെ പഠനം നടത്തിയിരുന്ന ഹോമിയോ കോളേജിലേക്ക് മാറ്റുകയും പഠനം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. 


 

Latest News