പ്രണയ ബന്ധത്തില്‍ അകല്‍ച്ച ആരോപിച്ച് യുവതി കാമുകനെ വെടിവച്ചു

ബര്‍ധമാന്‍- പ്രണയ ബന്ധത്തില്‍ പരസ്പരം അകല്‍ച്ച കൂടിയതിന്റെ പേരില്‍ 22കാരിയായ യുവതി കാമുകനെ വിളിച്ചു വരുത്തി സൗഹൃദം പങ്കിടുന്നതിനിടെ വെടിവച്ചു. പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ കെശിയയില്‍ നടന്ന സംഭവത്തില്‍ ഭാഗ്യം കൊണ്ടു മാത്രമാണ് യുവാവ് രക്ഷപ്പെട്ടത്. അടിവയറിനു നേര്‍ക്കുതിര്‍ത്ത വെടി ഉന്നം തെറ്റിയതോടെ യുവാവ് നിലവിളിച്ചു. പാളിയെന്നു കണ്ട യുവതി സ്ഥലത്തു നിന്നും മുങ്ങിയെങ്കിലും പോലീസ് വൈകാതെ പിടികൂടി അറസ്റ്റ് ചെയ്തു. ജോലി ആവശ്യാര്‍ത്ഥം ജാര്‍ഖണ്ഡില്‍ പോയി മടങ്ങിയെത്തിയ യുവതി കാമുകനെ ബുധനാഴ്ച രാത്രി കെഷിയയിലെ സര്‍ക്കസ് ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പരസ്പരം ആലിംഗനം ചെയ്യുകയും ചുംബനം കൈമാറുകയും ഒന്നിച്ച് സിഗരറ്റ് വലിച്ച് സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് യുവതി തോക്കെടുത്ത് വെടിയുതിര്‍ത്തത്. അറസ്റ്റിലായ യുവതിയുടെ പക്കല്‍ നിന്നും തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.
 

Latest News