പോക്‌സോ കേസിലെ പ്രതിയായ സി.ഐ.ടി.യു പ്രവർത്തകൻ അറസ്റ്റിൽ 

പ്രതി കരീം

തലശ്ശേരി- ഒമ്പത് വയസ്സുകാരിയെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ സി.ഐ.ടി.യു പ്രവർത്തകൻ അറസ്റ്റിൽ. തലശ്ശേരിയിലെ മട്ടാമ്പ്രത്തെ ചുമട്ടു തൊഴിലാളിയായ എരഞ്ഞോളി വാടിയിൽപീടികയിലെ സുബൈദാസിൽ അത്തോളി കരീമിനെയാണ്(52) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.  മട്ടാമ്പ്രം സ്വേദശിയായ ഒമ്പത്കാരിയുെട മാതാവായിരുന്നു പരാതിക്കാരി. ഇവർ ഇതു സംബന്ധിച്ച് ചൈൽഡ്‌ലൈനിലും പോലീസിലും പരാതി നൽകുകയായിരുന്നു.   സംഭവം സംബന്ധിച്ച പരാതി ഉയർന്നതോടെ പാർട്ടി നേതൃത്വം കേസ് ഒതുക്കാനും ശ്രമിച്ചു. എന്നാൽ പരാതിക്കാരി പിൻമാറാതെ വന്നതോടെ പോലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വ്യാഴാഴ്ച കാലത്താണ് പോലീസ് കസ്റ്റഡിയിലെടുത്തത.് വൈകിട്ടോടെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിയെ സി.ഐ.ടി.യു.വിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

Latest News